തിരുവനന്തപുരം: ദേശവിരുദ്ധ സ്വഭാവമുള്ള കേസിൽ ആരോപണവിധേയനായിട്ടും നിയമസഭയിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന പിണറായിയുടെ വിലാപത്തെ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന പോലും തെളിയിക്കാനായില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എം.എൽ.എയുടെ നിലപാട് വർഗീയത ആളികത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ആത്മാർത്ഥതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |