SignIn
Kerala Kaumudi Online
Thursday, 18 April 2024 9.48 PM IST

കൊവിഡ് കൂടുന്നു, മാസ്ക് കർശനം

mask

പിഴ 500രൂപ

ഇന്നലെ 4,459 രോഗികൾ

തിരുവനന്തപുരം : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് പരിശോധന ആരംഭിക്കാനും ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും എ.ഡി.ജി.പി വിജയ് സാഖറെ പൊലീസിന് നിർദേശം നൽകി. 500 രൂപയാണ് പിഴ. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു മാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഉയരുന്നത്. 24മണിക്കൂറിനിടെ 15 മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് 1,081 പേർക്കും എറണാകുളത്ത് 1,161 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു. കൊല്ലം- 382, പാലക്കാട് -260, ഇടുക്കി -76, കോട്ടയം -445, ആലപ്പുഴ -242, തൃശൂർ- 221, പാലക്കാട്- 151, മലപ്പുറം- 85, കോഴിക്കോട് -223 വയനാട്- 26, കണ്ണൂർ- 86, കാസർകോട് -18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.