തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. സർവകലാശാല യൂണിയൻ ചെയർമാനായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ശ്രീനാരായണ കോളേജ് ബിരുദാനന്തര വിദ്യാർത്ഥിയുമായ എ. വിഷ്ണു, ജനറൽ സെക്രട്ടറിയായി സംസ്കൃത കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. നസിം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻമാർ: എൻ. മുഹമ്മദ് അലിം (എസ്.ജി കോളേജ് കൊട്ടാരക്കര), പി. ചിന്നു (ടി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങര), രാഹുൽ കൃഷ്ണൻ (കാര്യാവട്ടം കാമ്പസ് ), ജോയിന്റ് സെക്രട്ടറി: രൂപ ശിവപ്രസാദ് (സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം ), ജയകൃഷ്ണൻ എം.എസ്. (ഡോ. പൽപ്പു കോളേജ്, പാങ്ങോട് ), എക്സിക്യുട്ടീവ് കമ്മിറ്റി, സ്റ്റുഡന്റ് കൗൺസിൽ, അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യു പ്രതിനിധിയായി സെനറ്റിലേക്ക് മുഹമ്മദ് ആസിഫും എ.ഐ.എസ്.എഫ് പ്രതിനിധിയായി അഭിജിത്തും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |