SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.40 PM IST

ഉന്നത വിദ്യാഭ്യാസത്തിന് കർമപദ്ധതി: മന്ത്റി ബിന്ദു

r-bindu

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കർമ്മ പദ്ധതി നടപ്പാക്കുമെന്ന് മന്ത്റി ഡോ. ആർ. ബിന്ദു പറഞ്ഞു. ജൂലായ് അഞ്ചിന് മുഖ്യമന്ത്റി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരള സർവകലാശാലയ്ക്ക് നാക് എ++ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.

താണു പത്മനാഭന്റെ പേരിൽ കേരള സർവകലാശാലയിൽ ഇന്റർ ഡിസിപ്ലിനറി കേന്ദ്രം ആരംഭിക്കുമെന്നും മന്ത്റി പറഞ്ഞു.

കാര്യവട്ടം കാമ്പസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ള, ബി. ഇക്ബാൽ, എം.കെ. രാമചന്ദ്രൻ നായർ, എ. ജയകൃഷ്ണൻ, ജാൻസി ജയിംസ്, പി.പി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R BINDU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.