ന്യൂഡൽഹി: സംരക്ഷിത വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.
കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ സർവമേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബഫർ സോൺ വിധിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്നുള്ള നിവേദക സംഘം കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി.മുരളീധരനെ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |