ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടൂർണമെന്റിന് തലവേദനായായി വീണ്ടും കൊവിഡ്. നിലവിലെ പുരുഷ സിംഗിസ് റണ്ണറപ്പ് മാറ്റിയോ ബരേറ്റിനി കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ ടൂർണമെന്റിൽ നിന്ന് പിന്മാറി. 26 കാരനായ ബരേറ്റിനി തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം വ്യക്തമാക്കിയത്. ചിലിയൻ താരം ക്രിസ്റ്റ്യൻ ഗാറിനെതിരായ ഒന്നാം റൗണ്ട് മത്സരത്തിന് മണിക്കൂറുകക്ക് മുമ്പാണ് ബരേറ്റിനി കൊവിഡ് ആണെന്ന കാര്യം വെളിപ്പെടുത്തിയത്. പനിയെ തുടർന്ന് സ്വയം ഐസൊലേഷനിലായിരുന്നു ബെരേറ്റിനി. വിംബിഡണിന് മുന്നൊരുക്കമെന്ന നിലയിലുള്ള സ്റ്റുഗാർട്ട്, ക്യൂൻസ് ക്ലബ് ടൂർണമെന്റുകളിൽ ചാമ്പ്യനായി മികച്ച ഫോമിലായിരുന്നു ബരേറ്റിനി. ബരേറ്റിനിക്ക് പകരം സ്വിസ് താരം ഏലിയാസ് യാമറിനെ പുരുഷ സിംഗിൾസ് മത്സരങ്ങളിൽ ഉൾപ്പെടത്തിയതായി വിംബിഡൺ സംഘാടകർ അറിയിച്ചു. തിങ്കളാഴ്ച ക്രെയേഷ്യൻ താരം മാരിൻ ചിലിച്ചും കൊവിഡിനെ തുടർന്ന് വിംബിഡണിൽ നിന്ന് പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |