SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.09 AM IST

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്

ldf

വയനാട്: പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തുന്ന ബഹുജന റാലി ഇന്ന്. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്. കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, രാഹുൽ നാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. എസ്എഫ്‌ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. ദേശീയ നേതാവിൻറെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ സംഘത്തിൻറെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF, RALY, POLITICS, PROTEST, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.