നഞ്ചംകോട്: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തിൽപെട്ടത്. നഞ്ചംകോട് ടോൾ ബൂത്തിന് സമീപം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |