SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.42 PM IST

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകൻ മലപ്പുറത്ത് പിടിയിൽ

arrest

ചേർപ്പ്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫിനെയാണ് (42) ചേർപ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാർത്ഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിവരവേയാണ് പീഡനം നടന്നത്.

കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ആർ.അരുൺ, ജയ്സൺ, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ABUSE CASE, MADRASSA, MADRASA TEACHER, POLICE CASE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.