ന്യൂഡൽഹി: ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ. മതഭ്രാന്തന്മാർ അപകടകാരികളാണെന്നും, ഇന്ത്യയിൽ ഹിന്ദുക്കൾ പോലും സുരക്ഷിതരല്ലെന്നും അവർ ട്വീറ്റ് ചെയ്തു. നുപൂർ ശർമയുടെ അഭിപ്രായത്തെ അനുകൂലിച്ചതിന് കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കവേയാണ് മതഭ്രാന്തന്മാർ വളരെ അപകടകാരികളാണെന്ന് എഴുത്തുകാരി അഭിപ്രായപ്പെട്ടത്.
' ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ റിയാസും ഗൗസും ക്രൂരമായി കൊലപ്പെടുത്തുകയും കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും, തങ്ങൾ കൊന്നതായും തങ്ങളുടെ പ്രവാചകനുവേണ്ടി എന്തും ചെയ്യാമെന്നും സന്തോഷത്തോടെ പ്രഖ്യാപിച്ചു. മതഭ്രാന്തന്മാർ വളരെ അപകടകാരികളാണ്, ഇന്ത്യയിൽ ഹിന്ദുക്കൾ പോലും സുരക്ഷിതരല്ല, ' ട്വീറ്റിലൂടെ തസ്ലീമ നസ്രിൻ പ്രതികരിച്ചു.
Riaz & Gias brutally killed Kanhaiya Lal, a tailor, in Udaipur and then uploaded the video of the killing on social media & happily declared that they killed & they can do anything for their prophet. Fanatics are so dangerous that even Hindus are not safe in India.
— taslima nasreen (@taslimanasreen) June 28, 2022
ഉദയ്പൂരിലെ കൊലപാതകത്തിൽ രാജസ്ഥാനിൽ പ്രതിഷേധം തുടരുകയാണ്. അടുത്ത ഒരു മാസത്തേക്ക് എല്ലാ ജില്ലകളിലും രാജസ്ഥാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ആശ്രിതർക്ക് ജോലി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഉദയ്പൂർ ഡിവിഷണൽ കമ്മീഷണർ രാജേന്ദ്ര ഭട്ട് പറഞ്ഞു.
പ്രവാചക വിരുദ്ധ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് കനയ്യ ലാൽ അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.