SignIn
Kerala Kaumudi Online
Thursday, 28 March 2024 10.04 PM IST

ഷൂട്ടിംഗ് മുഴുവൻ കഴിഞ്ഞാണ് വിവേക് ഒബ്രോയ് പോലും പ്രതിഫലം വാങ്ങിയത്; പകരം ഷാജോൺ ആയിരുന്നെങ്കിൽ പിടിച്ചുവാങ്ങിയേനെ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് 'കടുവ'. മലയാളത്തിലെ മാസ് ചിത്രങ്ങളുടെ സൃഷ്ടാവ് ഷാജി കൈലാസ് വളരെ നാളുകൾക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് വിവേക് ഒബ്രോയ് ആണ്. വിവേകിന്റെ രണ്ടാമത്തെ മലയാള ചിത്രമാണിത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണുകയാണ് താരങ്ങൾ.

താൻ ഇതുവരെ നിർമിച്ചിട്ടുള്ള ചിത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കാശ് ചെലവാക്കിയ ചിത്രമാണ് കടുവ എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫൻ പറയുന്നത്. ചിത്രീകരണം കഴിഞ്ഞ ശേഷമാണ് വിവേക് ഒബ്രോയ് പ്രതിഫലം വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഷാജോൺ ആയിരുന്നെങ്കിൽ ആദ്യമേ വാങ്ങിയേനെ എന്ന് തമാശയായി അദ്ദേഹം കൂട്ടിച്ചെർത്തു. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ നെഗറ്റീവായി തന്നെ എഴുതിക്കോളൂ. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

shajon-vivek

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAJON, VIVEK OBEROI, KADUVA, MALAYALAM MOVIE, PRITHVIRAJ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.