SignIn
Kerala Kaumudi Online
Friday, 29 March 2024 1.36 PM IST

അണ്ടിപ്പരിപ്പും പാൽപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് അടിപൊളിയൊരു ചിക്കൻ വിഭവം; കാഷ്യു ചിക്കൻ സംഗതി വേറെ ലെവലാണ്

അണ്ടിപ്പരിപ്പ് ഇട്ട വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് നമ്മൾ മലയാളികൾക്ക്. രുചി കൂടുതലാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പായസത്തിലും അവിയലിലും മറ്റും അണ്ടിപ്പരിപ്പ് ഇട്ട് നമ്മൾ കഴിക്കാറുണ്ടല്ലേ? എന്നാൽ അധികമാരും രുചിച്ചിട്ടില്ലാത്ത ഒരു നോൺ- വെജ് അണ്ടിപ്പരിപ്പ് വിഭവവുമായി എത്തിയിരിക്കുകയാണ് സിനിമ-സീരിയൽ താരം ജീജ സുരേന്ദ്രൻ. കാഷ്യു ചിക്കനാണ് നമ്മുടെ ഇന്നത്തെ വിഭവം.

കാഷ്യു ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

  • ചിക്കൻ ആവശ്യത്തിന്
  • 150 ഗ്രാം ചെറിയ ഉള്ളി പേസ്റ്റ് രൂപത്തിലാക്കിയത്
  • നാല് സവാള അരിഞ്ഞത്
  • നാല് തക്കാളി അരിഞ്ഞത്
  • ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കിയത്
  • വെളുത്തുള്ളി പത്ത് ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയത്
  • ഏഴ് പച്ചമുളക്
  • മല്ലിയില
  • കറിവേപ്പില
  • ചിക്കൻ മസാല
  • മഞ്ഞൾപൊടി
  • മുളക് പൊടി
  • അണ്ടിപ്പരിപ്പ് പൊടിച്ചത്
  • പാൽപ്പൊടി
  • പഞ്ചസാര
  • ടൊമാറ്റോ സോസ്
  • തേങ്ങാപ്പാൽ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേയ്ക്ക് ചെറിയ ഉള്ളിയുടെ പേസ്റ്റ് ചേർത്ത് വഴറ്റുക. പിന്നാലെ സവാള ചേർത്ത് നന്നായി വഴറ്റണം. തുടർന്ന് വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, പച്ചമുളക് കീറിയത്, മല്ലിയില ചെറുതായി അരിഞ്ഞത്, കറിവേപ്പില ആവശ്യത്തിന് എന്നിവ ചേർക്കണം. ശേഷം ചിക്കൻ മസാല ആവശ്യത്തിന്, മൂന്ന് സ്പൂൺ മുളക് പൊടി, രണ്ട് സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കണം.

ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേർത്തിളക്കണം. ശേഷം കട്ട് ചെയ്ത ചിക്കൻ ചേർത്ത് വേവിക്കണം. ചിക്കൻ വെന്തുവരുമ്പോൾ അതിൽ നാല് സ്പൂൺ ടൊമാറ്റോ സോസ്, അഞ്ച് സ്പൂൺ പാൽപ്പൊടി എന്നിവ ചേർത്ത് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിൽ തേങ്ങാപ്പാലിന്റെ ഒന്നാം പാൽ ചേർക്കണം. ഒരു തിള വന്നുകഴിയുമ്പോൾ രണ്ട് സ്പൂൺ പ‌ഞ്ചസാര ചേർക്കണം. ഇതിലേയ്ക്ക് പൊടിച്ചുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർത്തിളക്കണം. ശേഷം തീയണച്ചതിന് ശേഷം കറിവേപ്പില ചേർത്ത് ചൂടാറുമ്പോൾ കഴിക്കാം. കാഷ്യു ചിക്കൻ തയ്യാർ.

cashew-chicken

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASHEW, CHICKEN, RECIPE, JIJA SURENDRAN
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.