കോട്ടയം . നാലമ്പലദർശന മഹോത്സവത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടത്തേണ്ട മുന്നൊരുക്കം വിലയിരുത്തി. പാലാ റവന്യു ഡിവിഷണൽ ഓഫീസിൽ ആർ ഡി ഒ പി ജി രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. നാലമ്പലത്തിലേക്കുള്ള മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. ക്രമസമാധാനപാലനത്തിന് ആവശ്യമായ പൊലീസിനെ നിയോഗിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവ തടസമില്ലാതെ ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകി. പൊലീസ്, റവന്യു, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകൾ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാകും. നാലമ്പലങ്ങളും ബന്ധിപ്പിച്ച് വയർലെസ് സംവിധാനവും സി സി ടി വിയും സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |