കൊച്ചി: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷന്റെ എറണാകുളം മേഖലാ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ. സീനുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. നേതാവ് സ്വരാജ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. രമേശൻ, അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.ബി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജി. പ്രകാശൻ (മേഖലാ പ്രസിഡന്റ്), എൻ.വി. മുരളി (സെക്രട്ടറി), ഡൊമിനിക് സാവിയോ, ടി.കെ. രമേശൻ, പി.ബി. ശശിധരൻ (രക്ഷാധികാരി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |