തലശേരി: സ്കൂൾ വിദ്യാർത്ഥിനിയെ തലശേരിയിൽ സഹപാഠിയായ പെൺകുട്ടി വെട്ടിപരിക്കേൽപ്പിച്ചു. തലശേരി ബിഇഎംപി ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച രാവിലെ 10.30ഓടെ ഫിസിക്സ് പരീക്ഷയ്ക്കിടെയാണ് പെൺകുട്ടി സഹപാഠിയെ ആക്രമിച്ചത്.
നേരെ മുന്നിലിരുന്ന പെൺകുട്ടിയെ പ്രകോപിതയായ സഹപാഠി ബ്ളേഡ് ഉപയോഗിച്ച് കഴുത്തിൽ വരയ്ക്കുകയായിരുന്നു. മുറിവേറ്റ പെൺകുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടില്ല. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |