അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ഓട്ടോ ടാക്സി ഇടിച്ച് സിഗ്നൽ സംവിധാനം തകർന്നു. ഓട്ടോ ടാക്സി ഡ്രൈവറുൾപ്പെടെ 4 പേർക്ക് നിസാര പരിക്കേറ്റു. അമ്പലപ്പുഴ ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. കിഴക്ക് ഭാഗത്തു നിന്ന് വന്ന ഓട്ടോ ടാക്സി നിയന്ത്രണം തെറ്റി കാണിക്കവഞ്ചിക്ക് സമീപം സ്ഥാപിച്ചിരുന്ന സിഗ്നൽ പോസ്റ്റിലിടിച്ചു കയറുകയായിരുന്നു. ഇടിയെത്തുടർന്ന് പോസ്റ്റ് ഒടിഞ്ഞു പോയി. വാഹനത്തിന്റെ മുൻ ഭാഗവും തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തോടെ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം നിലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |