ആലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആലപ്പുഴ വൈദ്യുതി ഭവനത്തിനു മുന്നിൽ ആം ആദ്മി പാർട്ടി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രതിഷേധിച്ചു. ജില്ലാ ജോയിന്റ് കൺവീനർ നവീൻജി നാദമണി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ നിയോജക മണ്ഡലം കൺവീനർ എ.എം.ഇക്ബാൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.കെ.ഷാജി, അലക്സ് വർഗ്ഗീസ്, ബോണി മാത്യൂ, ഒ.ജെ.സെബാസ്റ്റ്യൻ, ഷാജി വാവച്ചൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം കൺവീനർ റൂബൻ മെൻഡസ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |