ചങ്ങരംകുളം: എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിനു അവസരം നൽകുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു അന്വേഷണം നേരിടുക, ഭവന രഹിതർക്കെല്ലാം ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുക, വിധവകൾക്കെല്ലാം പെൻഷൻ നൽകുക, കറന്റ് ചാർജ്ജ് വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സായാഹ്ന സമരം സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന സായാഹ്ന സമരം പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് സി.എം. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |