തിരുവനന്തപുരം: ഡോക്ടേസ് ദിനത്തിന്റെ ഭാഗമായി കേരളകൗമുദി ബോധപൗർണമി ക്ലബും, ബാലരാമപുരം ലയൺസ് ക്ലബും സംയുക്തമായി ഡോക്ടേസ് ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ജൂലായ് 1ന് രാവിലെ 10ന് നേമം ഗവ.യു.പി.എസിൽ നടക്കുന്ന പരിപാടി ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് അദ്ധ്യക്ഷനാകും. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ മുഖ്യാതിഥിയായിരിക്കും. ആശംസകൾ അർപ്പിച്ചു കൊണ്ട് ലയൺസ് ക്ലബ് സെക്രട്ടറി കെ.വി.സതീഷ്, ട്രഷറർ മുരളി കൃഷ്ണ തുടങ്ങിയവർ സംസാരിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ അഡ്വ.എസ്.എസ്.ഷാജി (എൻവയറോൺമെന്റ്), മറ്റ് നേതാക്കളായ അഡ്വ.ടി.വി. ഹേമചന്ദ്രൻ, അഡ്വ.വി.കെ.സഞ്ജയൻ, വാർഡ് അംഗം ഇ.ബി.വിനോദ് കുമാർ, ഹെഡ്മാസ്റ്റർ എ.എസ്.മൺസൂർ, സ്റ്റാഫ് സെക്രട്ടറി എം.മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും, ഡോ.ഷർമാഡ്ഖാന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |