തിരുവനന്തപുരം:ഗവൺമെന്റ് ആയുർവേദ കോളേജ് കാര്യാലയത്തിലെ ലാബ് ടെക്നീഷ്യൻ ഗ്രേഡ്2 തസ്തികയിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.ജൂലായ് 6ന് രാവിലെ 11ന് ഗവ. ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ചാണ് അഭിമുഖം.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോ: 04712460190.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |