SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.56 AM IST

നാറ്റോ ഉച്ചകോടിയിൽ കടന്നുകയറി റഷ്യ !

russia

മാഡ്രിഡ് : റഷ്യയ്ക്കെതിരെ യൂറോപ്പിനെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെ‌യിനിലെ മാഡ്രിഡിൽ ചൊവ്വാഴ്ച മുതൽ നാറ്റോ ഉച്ചകോടി നടന്നുവരുന്നത്. എന്നാൽ, ഉച്ചകോടി നടക്കുന്ന ബറോക് സാന്റാക്രൂസ് പാലസിലെ ഭക്ഷണശാലയിൽ റഷ്യൻ സാലഡിന് വിലക്കില്ല.! അതും മെനുവിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ വിഭവം. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് മെനുവിൽ റഷ്യ കടന്നുകൂടിയ കാര്യം കണ്ടെത്തിയത്.

ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, മയൊണൈസ് എന്നിവ ചേർത്തുണ്ടാക്കുന്ന റഷ്യൻ സാല‌ഡ് സ്പാനിഷ് റെസ്റ്റോറന്റുകളിലെ മെനുവിൽ പ്രധാന വിഭവങ്ങളിലൊന്നാണ്. എന്നാൽ, റഷ്യയെ തങ്ങളുടെ സുരക്ഷാ ഭീഷണിയായി ചേർന്ന നാറ്റോയുടെ തന്ത്രപ്രധാന ഉച്ചകോടിയിൽ റഷ്യൻ സാലഡിനെ ഉൾപ്പെടുത്തിയത് പലരെയും ആശ്ചര്യപ്പെടുത്തി.

കാർബോഹൈഡ്രോറ്റ് ഘടകമടങ്ങിയ റഷ്യൻ സാലഡ് മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. ഏതായാലും അമളി തിരിച്ചറിഞ്ഞതിന് പിന്നാലെ വിഭവത്തിൽ തക്കാളി ചേർക്കുകയും പേര് ' യുക്രെയ്‌ൻ സാലഡ് " എന്നാക്കി മാറ്റുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.