SignIn
Kerala Kaumudi Online
Saturday, 20 April 2024 1.10 AM IST

അമേരിക്കയിൽ 'തൃശൂർ പൂരം', 4,500 കിലോ പടക്കങ്ങളുമായി എത്തിയ ട്രക്കിന് തിരക്കേറിയ റോഡിൽ തീപിടിച്ചു, വീഡിയോ കാണാം

fireworks

വലിയ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെടിക്കെട്ട്. പലപ്പോഴും വെടിക്കെട്ടിനുള്ള പടക്കങ്ങൾ അപകടങ്ങളും വരുത്തി വയ്‌ക്കാറുണ്ട്. ഇപ്പോഴിതാ യു.എസിൽ 4,500 കിലോഗ്രാം പടക്കങ്ങളുമായി പോവുകയായിരുന്ന ട്രക്കിന് തീപിടിച്ചു. തലനാരിഴയ്‌ക്കാണ് വലിയൊരു അപകടം ഒഴിവായത്.


യുഎസിലെ ന്യൂജേഴ്‌സിയിൽ രാത്രി പത്തരയോടെയാണ് സംഭവം. തീപിടിച്ചതിന് പിന്നാലെ ട്രക്കിലെ പടക്കങ്ങൾ പൊട്ടാൻ തുടങ്ങി. ആകാശം വർണാഭമായി . പിറകേയെത്തിയ വാഹനങ്ങൾ നിർത്തി യാത്രക്കാർ ഈ കാഴ്‌ച പകർത്തി.

പുലർച്ചെ അഞ്ച് മണി വരെ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുൻപും സമാനമായ സംഭവങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIREWORKS, FIREWORKS USA, TRUCK CATCH FIRE, LIGHTS UP SKY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.