SignIn
Kerala Kaumudi Online
Thursday, 25 April 2024 8.17 PM IST

കുളയട്ട കടിച്ചാൽ ഇനി പേടിക്കേണ്ടതില്ല, സൗന്ദര്യം വർദ്ധിക്കും; മണ്ണിനുമുണ്ട് ഗുണങ്ങൾ

beauty

​​​ആധുനിക ജീവിതത്തിലെ തിരക്കുകൾ നമ്മുടെ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗന്ദര്യ സംരക്ഷണം. സമയക്കുറവ് കാരണവും എളുപ്പത്തിനു വേണ്ടിയും ഇന്നത്തെ കാലത്ത് നമ്മളിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് ബ്യൂട്ടി പാർലറുകളെയാണ്. കൂടാതെ പുറത്തു നിന്നും വാങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സൗന്ദര്യ സംരക്ഷണ രീതിയെ പറ്റിയാണ് പറയാൻ പോകുന്നത്. കേൾക്കുമ്പോൾ പലർക്കും അറപ്പുളവാക്കുമെങ്കിലും സൗന്ദര്യ സംരക്ഷണത്തിന് പേരു കേട്ട രീതികളാണ് ഇവ.

mud-bath

ചെളി

മുൾട്ടാണി മിട്ടി പലരും മുഖത്ത് പുരട്ടാറുണ്ട്. എന്നാൽ കാഴ്ചയ്ക്ക് മണ്ണ് പോലെയല്ലാത്തതിനാൽ മുഖത്ത് പുരട്ടുമ്പോൾ അഴുക്ക് പറ്റുന്ന ഫീലിംഗ് ആർക്കും ഉണ്ടാകില്ല. എന്നാൽ ചെളിയിൽ കുളിക്കുന്നത് അങ്ങനെയല്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം കൊണ്ടുവരുന്ന ചെളി ടബ്ബിൽ നിറയ്ക്കും അതിൽ മുങ്ങി കിടക്കണം. റിജുവനേഷൻ, ത്വക്ക്‌ രോഗ നിവാരണം, ശരീരത്തിലെ താപനില ക്രമീകരണം, സൗന്ദര്യം വർദ്ധിപ്പിക്കാൻ തുടങ്ങിയവയ്ക്കാണ് ചെളിക്കുളി ചെയ്യുന്നത്.

kulayatta

അട്ട

തിരക്കിട്ട ജീവിതത്തിനിടയിൽ അട്ടകടി കൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കുന്നത് പല ഹോളിവുഡ് നടിമാരുടെയും ശീലമാണ്. ശരീരത്തിലെ ദുഷിച്ച രക്തം മാറ്റി ഉണർവും ഉന്മേഷവും വീണ്ടെടുക്കാൻ അട്ടകടി കൊള്ളുന്നത് നല്ലതാണ്. കുളയട്ടയാണ് ഈ സൗന്ദര്യ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആദ്യമൊക്കെ അറപ്പ് തോന്നുമെങ്കിലും പിന്നീട് ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY TIPS, SNAIL, MUD BATH, SNAIL FACIAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.