SignIn
Kerala Kaumudi Online
Friday, 26 April 2024 2.09 AM IST

തന്റെ 'പിപ്പിടി വിദ്യയും' പ്രത്യേക 'ഏക്ഷനു'മൊക്കെ അടിമകളോട് കാണിച്ചാൽ മതി: പിണറായിയെ പരിഹസിച്ച് കെ  സുധാകരൻ

sudhakarn

മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. കഴിഞ്ഞദിവസം അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ ആരോപണമുന്നയിച്ചതിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ്. തന്റെ "പിപ്പിടിവിദ്യ"യും, "പ്രത്യേക ഏക്ഷനു"മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി എന്നും സുധാകരൻ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"പിപ്പിടിവിദ്യ"യും, "പ്രത്യേക ഏക്ഷനു"മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി പിണറായി വിജയൻ.

ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവിൽ താങ്കളെ ഉപദേശിക്കാൻ വച്ച എണ്ണമറ്റ ഉപദേശികളിൽ, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയിൽ വരിക. അല്ലാത്തപക്ഷം, സഭയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നിൽക്കേണ്ടി വരും.

കേരളത്തിന്‌ കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംൽഎമാർക്ക് പോലും ചിരിയാകും വരിക.

നിയമസഭയിൽ ശ്രീ മാത്യു കുഴൽനാടൻ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ.

പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ MLA യ്ക്ക് അഭിവാദ്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, FBPOST, AGAINST PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.