SignIn
Kerala Kaumudi Online
Saturday, 20 April 2024 2.33 PM IST

കുത്തിയിരിപ്പ് സമരം നടത്തി

bjp

ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ സംസ്ഥാന പാത നവീകരണം കഴിഞ്ഞ് ദിവസങ്ങൾക്കകം പൊട്ടി തകർന്നതിൽ നിർമ്മാണത്തിൽ അഴിമതിയാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ തകർന്ന റോഡിൽ വാഴ നട്ട് കുത്തിയിരിപ്പ് സമരം നടത്തി. കൾവേർട്ട് നിർമ്മാണത്തിനും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെയും ഭാഗമായി പൊട്ടി തകർന്ന റോഡ് രണ്ടര വർഷത്തിന് ശേഷമാണ് ലോകോത്തര നിലവാരത്തിലെന്ന് പറഞ്ഞ് വീതി കൂട്ടി നവീകരിച്ചത്. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. സമരം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുളപ്പുള്ളി ഏരിയ പ്രസിഡന്റ് കെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പ്രസാദ്, കുളപ്പുള്ളി ഏരിയാ ജനറൽ സെക്രട്ടറി രാജേഷ്, ലേഖ രമേഷ്, നിഷ ശശികുമാർ, കെ.ആർ.അശ്വതി, ടി.ബിന്ദു, കെ.നാരായണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, STRIKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.