കൊച്ചി: അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ ധനസഹായം നൽകി പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച 'സ്നേഹസ്പർശ'ത്തിലൂടെ കരുതലേകിയത് 1483 പേർക്ക്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം 2000 രൂപയാണ് ധനസഹായം നൽകുന്നത്. 29,66,000 രൂപ മാസം വേണം. 2021-2022ലെ കണക്കാണിത്. രണ്ടു കോടി രൂപയാണ് സർക്കാർ ഈ വർഷം നീക്കിവച്ചിട്ടുള്ളത്. നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്തു കുടുംബമായി കഴിയുന്നവർക്കോ ആനുകൂല്യം ലഭിക്കില്ല. മറ്റു പെൻഷൻ വാങ്ങുന്നവർ ആയിരിക്കരുത്. ബന്ധപ്പെട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹിക സുരക്ഷാമിഷന്റെ വെബ്സൈറ്റിലോ ഓഫീസിലോ അപേക്ഷാഫോം ലഭിക്കും. ശിശുവികസനപദ്ധതി (ഐ.സി.ഡി.എസ്.) ഓഫീസർക്കോ ജില്ലാ സാമൂഹിക നീതി ഓഫീസർക്കോ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |