ആലപ്പുഴ : സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചു കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഗേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് മാത്യു, എസ്. മനോജ്, എൻ.ഹരീഷ്, ചാക്കോ തോമസ്, രാജേഷ്, സുരേഷ്കുമാർ, എസ്. സംഗീത്, നിബിൻ, സൈറസ് നെറോണ, കെ. ഓമനക്കുട്ടൻ, റോസമ്മ, എസ്.മായ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |