SignIn
Kerala Kaumudi Online
Saturday, 20 April 2024 2.25 AM IST

സഹോദരീപുത്രിയുടെ ഭർത്താവിനെ വധിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

പൊന്നാനി: പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരീപുത്രിയുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അഴീക്കൽ സ്വദേശി ഹംസത്താണ് (41) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-.ഹംസത്തിന്റെ സഹോദരിയുടെ മകൾ സഫൂറയുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു.ഇവർക്ക് ഒരു വയസായ ആൺകുട്ടിയുണ്ട്. പൊന്നാനി എം.ഇ.എസിന് പിൻവശത്താണ് ഇവർ മാതാവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ അയൽവാസിയായ സവാദ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു.വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് നിക്കാഹ് ചെയ്തു നൽകി.വിവാഹം കഴിഞ്ഞ സഫൂറയുമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. ഇതിനിടെ കുഞ്ഞിനെ കാണാനും സമ്മാനം നൽകാനും എത്തിയ ബന്ധുക്കളെ സവാദ് തിരിച്ചയച്ചു.ഇതേച്ചൊല്ലിയാണ് മാതാവിന്റെ സഹോദരനായ ഹംസത്ത് വീട്ടിൽ അതിക്രമിച്ചു കയറി സവാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വയറിന് കുത്തേറ്റ സവാദിന്റെ കുടൽ മുറിഞ്ഞിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച സവാദിന്റെ സഹോദരനും മാരക പരിക്കേറ്റു.നിരവധി കേസുകളിൽ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വധശ്രമം നടന്നത്. തുടർന്ന് മുങ്ങിയ ഇയാളെ തൃശൂർ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വധശ്രമത്തിനിടെ പരിക്കേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.