SignIn
Kerala Kaumudi Online
Saturday, 20 April 2024 8.19 AM IST

ബഫർ സോൺ: മാറ്റി നിശ്ചയിക്കണമെന്ന് കെ.സി.ബി.സി

buffer-zone

തിരുവനന്തപുരം: എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ സർക്കാർ സത്വരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ചയിൽ കെ.സി.ബി.സി പ്രതിനിധികൾ ആവശ്യപ്പെട്ടു. ബഫർ സോൺ സംരക്ഷിത വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റിനിശ്ചയിക്കണം.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് മുമ്പുതന്നെ സർക്കാരിന്റെ അധികാരമുപയോഗിച്ച് ബഫർ സോൺ മാറ്റി നിശ്ചയിക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ബഫർസോൺ പൂജ്യം കിലോമീറ്ററിൽ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭയിൽ പാസാക്കണം. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.