SignIn
Kerala Kaumudi Online
Thursday, 25 April 2024 8.50 PM IST

വനിതാ ഉന്നമനത്തിന് മാതൃകയായി ഗൾഫ് രാഷ്ട്രം, വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകരുടെ നിരക്കിൽ യുറോപ്യൻ ശരാശരിയെക്കാൾ പത്ത് ശതമാനം വർദ്ധന

saudi-arabia

റിയാദ്: വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകരുടെ വളർച്ചയിൽ നേട്ടം കൊയ്ത് സൗദി അറേബ്യ. പുതിയ പഠനങ്ങൾ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം മുതൽ സൗദിയിലെ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകരുടെ വളർച്ചാ നിരക്ക് 28 ശതമാനത്തോളമായിരുന്നു. .യൂറോപ്യൻ നിരക്കിനെക്കാളും ഏകദേശം പത്ത് ശതമാനത്തോളം കൂടുതലാണ് സൗദിയിലെ വളർച്ചാ നിരക്ക്. യൂറോപ്പിൽ ഇതേ കാലയളവിൽ വനിതാ സംരംഭകരുടെ വളർച്ചാനിരക്ക് വെറും 17.5 ശതമാനം മാത്രമായിരുന്നു.

1,39,754 പുതിയ വാണിജ്യ ലൈസൻസുകളാണ് വനിതാ ടെക് സംരംഭകർക്ക് 2021 കാലഘട്ടത്തിൽ സൗദി അറേബ്യ നൽകിയത്. സൗദിയിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. ആറ് വർഷത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഏകദേശം 112 ശതമാനത്തിന്റെ വർദ്ധനയാണ് സ്ത്രീകളുടെ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ രംഗത്ത് സൗദി കൈവരിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക് 2015ൽ 65,912 കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകളാണ് അനുവദിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, ARAB, SAUDI ARABIA, TECH, STARTUPS, WOMEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.