കോഴിക്കോട്: ജനവാസ മേഖലയായ ആവിക്കൽതോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ റാലി നടത്തി.
വെള്ളയിൽ ഹാർബറിൽ നിന്ന് വൻ ജനാവലിയാണ് പ്ലാന്റിനടുത്തേക് പ്രതിഷേധവുമായി എത്തിയത്. പ്ലാന്റിന് സമീപം റാലി പൊലീസ് തടഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. സമര സമിതി കൺവീനർ ഇർഫാൻ ഹബീബ്, ചെയർമാൻ ടി.ദാവൂദ്, എൻ.കെ ഹംസ മജീദ് വെള്ളയിൽ എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ സമീപപ്രദേശത്തെ വാർഡുകളിൽ പദയാത്ര നടത്താനും വൈകീട്ട് പ്രതിഷേധയോഗം നടത്താനും സമര സമിതി തീരുമാനിച്ചു. പ്രതിഷേധ യോഗം വൈകീട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ 62,66,67 വാർഡുകളിൽ ഹർത്താൽ ആചരിക്കാനും സമരസമിതി ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |