പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറിയിൽ ബാലവേദിയുടെ സഹകരണത്തോടെ മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' കാവ്യത്തിന്റെ രചനയുടെ നൂറാം വാർഷികം ആഘോഷിച്ചു. സാഹിത്യകാരി ശ്രീലേഖ വിജേഷ് പ്രഭാഷണം നടത്തി. കെ.എൻ.ജി.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പ്രസിഡന്റ് അഡ്വ.എസ്.കെ വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് മാധവ് വി.നായർ, സെക്രട്ടറി ജി.ദേവനാരായൺ പി.ജി.രാജൻബാബു, ബിനേഷ്കുമാർ.കെ.ആർ, രാജമ്മ, കെ.ജി.അരുൺകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം.ഗൗരിനന്ദ, എസ്.അർജുൻ, എ.എസ്.ഗൗരി, അശ്വിൻ നായർ, ഗൗതംകൃഷ്ണ, ശ്രേയസ് എന്നിവർ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |