SignIn
Kerala Kaumudi Online
Saturday, 20 April 2024 5.28 AM IST

ബലിപെരുന്നാൾ, സ്വകാര്യ മേഖലയ്ക്കും നാലു ദിവസം അവധി,​ പ്രഖ്യാപനവുമായി യു എ ഇ മന്ത്രാലയം

kk

അബുദാബി : ബലിപെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ജൂലായ് എട്ട് വെള്ളിയാഴ്‌ച മുതൽ ജൂലായ് 11 തിങ്കളാഴ്‌ച വരെ നാലുദിവസമാണ് ജീവനക്കാർക്ക് അവധി ലഭിക്കുക. ജൂലായ് 12 ചൊവ്വാഴ്‌ച മുതൽ പ്രവൃത്തിദിനമായിരിക്കും.

യു.എ.ഇയിലെ ഫെഡറൽ ഗവ. ജീവനക്കാർക്കും നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറൽ അതോറിച്ചി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ അറിയിച്ചിരുന്നു.

സർക്കാർ ജീവനക്കാർക്കും ജൂലായ് എട്ട് വെള്ളിയാഴ്‌ച മുതൽ ജൂലായ് 11 തിങ്കളാഴ്‌ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളും ജൂലായ് 12 മുതൽ പ്രവർത്തനം പുനരാരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF, UAE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.