SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.16 PM IST

സഹകരണ ദിനം: ജില്ലാതല ഉദ്ഘാടനം നാളെ

1

തൃശൂർ: നൂറാം അന്താരാഷ്ട്ര സഹകരണ ദിനം ജില്ലാതല ഉദ്ഘാടനം നാളെ ജൂലായ് രണ്ടിന് രാവിലെ 10.30ന് കുറുപ്പം റോഡ് കേരള ബാങ്ക് മെയിൻ ബ്രാഞ്ചിലെ എ.എസ്.എൻ. നമ്പീശൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ നല്ല മാതൃകകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങൾ.

ചടങ്ങിൽ ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് നവകേരള നിർമ്മിതിക്ക് സഹകരണ സംഘങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. സെമിനാറിൽ മുൻ വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിഷയമം അവതരിപ്പിക്കും. ജോസ് ചിറ്റിലപ്പള്ളി മോഡറേറ്റർ ആയിരിക്കും. കേരളബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ എന്നിവർ പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.