SignIn
Kerala Kaumudi Online
Thursday, 25 April 2024 4.34 PM IST

അൾട്ടിമേറ്റ് ഖൊ ഖൊ : മുംബയ് ടീമിനെ സ്വന്തമാക്കി പുനിത് ബാലനും ബാദ്ഷയും

khokho

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ഖൊ ഖൊ ടൂർണമെന്റായ അൾട്ടിമേറ്റ് ഖൊ ഖൊയിലെ മുംബയ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ഡെവലപ്പറുമായ പുനിത് ബാലനും പ്രശസ്ത ഗായകൻ ബാദ്ഷായും സ്വന്തമാക്കി. മുംബയ് ആസ്ഥാനമായുള്ള ടീം ഈ വർഷാവസാനം ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ലൈനപ്പ് പൂർത്തിയാക്കി. അള്‍ൾട്ടിമേറ്റ് ഖൊ ഖൊ കായിക രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും ടൂർണമെന്റിലൂടെ സൂപ്പർതാരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും സാധിക്കുമെന്നും ബാദ്ഷ അഭിപ്രായപ്പെട്ടു. തന്റെ അമ്മ കോളേജ് പഠനകാലത്ത് ഖൊ ഖൊ താരമായിരുന്നെന്നും കളിയോടുള്ള വ്യക്തിപരവും ഗൃഹാതുരവുമായ ഈ ബന്ധമാണ് തന്നെ അൾട്ടിമേറ്റ് ഖൊ ഖൊയുടെ ഭാഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാഹചര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും പരിശീലനവും പോഷകാഹാരവും ഉറപ്പാക്കി മികച്ച കളിക്കാരെ വളർത്തിയെടുക്കുക എന്നതാണ് ലീഗിന്റെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ സഹ ഉടമയും ബാലൻ ഗ്രൂപ്പിന്റെ തലവനും യുവവ്യവസായിയുമായ പുനീത് ബാലൻ ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ്, ഹാന്‍ൻഡ്‌ബോള്‍ ലീഗ് തുടങ്ങി വിവിധ കായികമേളകളിൽ ടീമുകളുടെ ഉടമസ്ഥനാണ്. സ്പോർട്സ് എംപ്ലോയ്മെന്റ് സ്റ്റാർട്ടപ് രംഗത്ത് അദ്ദേഹം നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിവിധ ലീഗുകളുടെ ഭാഗമായതിലൂടെ കായികവികസനത്തിൽ തന്റേതായ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അൾട്ടിമേറ്റ് ഖൊ ഖൊയ്‌ക്കൊപ്പം, ഖൊ ഖൊയുടെ വിജയത്തിലേക്കുള്ള യാത്രയിൽ ഒരു പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും പുനീത് ബാലൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KHOKHO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.