തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബേറ്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റിന് മുന്നിലേക്കാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെ സ്കൂട്ടറിൽ എത്തിയ ആളാണ് ബോംബെറിഞ്ഞത്. മുതിർന്ന സിപിഎം നേതാക്കളും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ബോംബെറിഞ്ഞ ശേഷം കുന്നുകുഴി ഭാഗത്തേക്കാണ് ബോംബെറിഞ്ഞ ആൾ കടന്നുകളഞ്ഞത്. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട് സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |