SignIn
Kerala Kaumudi Online
Thursday, 25 April 2024 8.10 PM IST

ഇംഗ്ളണ്ടിന്റെ മോർഗൻദീപം

morgan

ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ളണ്ടിനെ ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാക്കിയ നായകനാണ് കഴിഞ്ഞ ദിവസം കളിക്കളത്തിൽ നിന്ന് വിരമിച്ച ഇയോൻ മോർഗൻ. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവർ ടീം ക്യാപ്ടനായിരുന്ന മോർഗൻ മോശം ഫോമും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലിയത്. 2019-ൽ ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മോർഗനാണ്.2010ൽ ട്വന്റി-20 ലോകകപ്പിന് ശേഷം ഇംഗ്ളണ്ട് ഒരു ലോകകപ്പ് നേടിയത് അന്നായിരുന്നു.

അയർലാൻഡിനായി അന്താരാഷ്ട്ര കരിയർ തുടങ്ങിയ മോർഗൻ പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാവുകയായിരുന്നു.126 ഏകദിനങ്ങളിലും 72 ട്വന്റി -20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിച്ചു.

ഏകദിനത്തിലും ട്വന്റി 20യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ് മോർഗൻ. 248 ഏകദിനങ്ങളിൽ നിന്ന് 7701 റണ്‍ൺസ് നേടിയിട്ടുണ്ട്. ഇതിൽ 225 ഏകദിനങ്ങൾ ഇംഗ്ലണ്ട് ജേഴ്‌സിയിലാണ് കളിച്ചത്. 6957 റൺസ് ഇംഗ്ലണ്ട് ടീമിനായി നേടി. 115 ട്വന്റി 20-കളിൽ നിന്ന് 2458 റൺസും 16 ടെസ്റ്റിൽ നിന്ന് 700 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

2012-ൽ ട്വന്റി 20 ടീമിന്റെ നായക പദവി ഏറ്റെടുത്ത മോർഗൻ 2014-ൽ ഏകദിന ടീമിന്റെയും ക്യാപ്ടനായി. 2015 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം ഇംഗ്ലണ്ട് നിശ്ചിത ഓവർ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് മോർഗൻ. ഏകദിനത്തിലും ട്വന്റി 20യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽക്കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം മോർഗനുണ്ടായിരുന്നെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയാകുകയായിരുന്നു.

2016-ൽ മോർഗന്റെ ക്യാപ്ടൻസിക്ക് കീഴിൽ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കാർലോസ് ബ്രാത്ത്‌വെയ്റ്റിന്റെ അവസാന ഓവറിലെ അവിശ്വസനീയ ഇന്നിംഗ്സിന്റെ ബലത്തിൽ വെസ്റ്റിൻഡീസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

225

ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം

6957

ഇംഗ്ളണ്ടിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

202

ഇംഗ്ളണ്ടിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം

115

ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതൽ ട്വന്റി-20കൾ കളിച്ച താരം

2458

ഇംഗ്ളണ്ടിനായി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

120

ഇംഗ്ളണ്ടിനായി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MORGAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.