തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ എക്കാലത്തെയും ജനപ്രിയനായ മേയറായിരുന്നു എം.പി.പത്മനാഭനെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. എം.പി.പത്മനാഭന്റെ 22-ാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കണ്ണമ്മൂല സ്വാതിനഗറിലെ വീട്ടുവളപ്പിലെ എം.പി.പത്മനാഭന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. സി.എം.പി ജില്ല സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.എം.പി.പത്മനാഭൻ ട്രസ്റ്റ് സെക്രട്ടറി എം.പി.സാജു,സി.എം.പി നേതാക്കളായ അലക്സ് സാം ക്രിസ്മസ്, വിനോദ്കുമാർ.കെ, വി.ആർ.സിനി, മുൻ കൗൺസിലർ കുമാരി പത്മനാഭൻ, ശ്രീകണ്ഠൻ,സൗമ്യ എന്നിവർ സംസാരിച്ചു.
caption എം.പി.പത്മനാഭന്റെ 22-ാം ചരമവാർഷികദിനത്തിൽ കണ്ണമ്മൂല സ്വാതിനഗറിലെ വീട്ടുവളപ്പിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |