തിരുവനന്തപുരം; കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം സംഘടിപ്പിച്ച വായന വാരാഘോഷവും പുസ്തക പ്രകാശനവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.കാലടി സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപിക ഡോ.ദിവ്യ സുബ്രൻ എഴുതിയ 'ഇംപാക്ട് ഒഫ് ബുദ്ധിസം ഓൺ ശ്രീനാരായണഗുരു 'എന്ന പുസ്തകം കടകംപള്ളി സുരേന്ദ്രൻ സ്വാമി ശുഭാംഗാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. കാലടി സംസ്കൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.കെ.സുന്ദരേശൻ പുസ്തകപരിചയം നടത്തി. അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം എക്സി.കമ്മിറ്റി അംഗം അരുൺ വട്ടവിള,പത്രാധിപർ കെ.സുകുമാരൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആലുവിള അജിത് എന്നിവർ സംസാരിച്ചു. പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുബാലൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |