SignIn
Kerala Kaumudi Online
Tuesday, 16 August 2022 5.58 PM IST

രാജ്യത്ത് പാചകവാതക വില കുത്തനെ കുറഞ്ഞു; വാണിജ്യസിലിണ്ടറിന് കുറഞ്ഞത് 188 രൂപയോളം

gas

ന്യൂഡൽഹി: രാജ്യത്ത് പാചകവാതകവില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള‌ള സിലിണ്ടറിന് 188 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള‌ള സിലിണ്ടറിന് വില 2035 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവിൽ വന്നു. ഡൽഹിയിൽ 198 രൂപയുടെ കുറവാണുണ്ടായത്. മുംബയിൽ 187 രൂപയും കൊൽക്കത്തയിൽ 182 രൂപയും കുറവുണ്ട്. ഗാർഹിക സിലിണ്ടറിന് മേയ് 19ന് നിശ്ചയിച്ച വില തന്നെ തുടരും. മേയ് മാസത്തിൽ രണ്ട് തവണ ഗാർഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മേയ് ഏഴിന് 50 രൂപ കൂടി. പിന്നാലെ മേയ് 19നും വ‌ർദ്ധിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള‌ള സിലിണ്ടറിനാകട്ടെ ജൂൺ മാസത്തിൽ 135 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.

ഡൽഹിയിൽ രണ്ട് മാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിനുണ്ടായത്. മേയ് 19ന് 2354 ആയിരുന്നെങ്കിൽ ഇന്ന് 2021ആയാണ് വില താഴ്‌ന്നത്. പാചക വാതക വിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വർദ്ധനയോ കുറവോ വരുത്തിയിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, LPG PRICE, COMMERCIAL, REDUCED BIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.