മുംബയ്: മഹാരാഷ്ട്രയിൽ ശിവസേനയുടെ പക്കൽ നിന്ന് അധികാരം പിടിച്ചെടുത്തതിന്റെ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര ബിജെപി ആസ്ഥാനത്ത് ഇന്ന് നടന്ന ആഘോഷങ്ങളിലാണ് ഫഡ്നാവിസിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായത്.
മൂന്നാം തീയതി മുതൽ നിയമസഭാ സമ്മേളനം ഉള്ളതിനാൽ അതുമായി ബന്ധപ്പെട്ട ചില ചർച്ചകളിലായിരുന്നതിനാലാണ് ഫഡ്നാവിസ് ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ഹൈദരബാദിൽ നടക്കുന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ഫഡ്നാവിസ് പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
ഉദ്ദവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. എന്നാൽ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാൻ ഫഡ്നാവിസ് സ്വയം തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ബിജെപി ദേശീയ നേതത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഫഡ്നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |