ബാലുശ്ശേരി: കേരളത്തിൽ താലിബാനിസം നടപ്പാക്കാൻ മത ഭീകരവാദികൾ ശ്രമിക്കുമ്പോൾ ഇതിന് വളം വെച്ച് കൊടുക്കുകയാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് . ജിഹാദി - ഇടത് ഭീകരതക്കെതിരെ കോട്ടൂർ പഞ്ചായത്തിലെ പാലോളിയിലേക്ക് ബി ജെ പി നടത്തിയ മാർച്ച് കൂട്ടാലിടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് സുഗീഷ് കുട്ടാലിട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ പ്രസംഗിച്ചു. കൂട്ടാലിടയിൽ നിന്ന് ആരംഭിച്ച മാർച്ച് പാലോളി മുക്കിൽ
പൊലീസ് തടഞ്ഞു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ഉത്തരേ മേഖല സെക്രട്ടറി എം.സി.ശശീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. ബാലസോമൻ, സെക്രട്ടറി ഷൈനിജോഷി, ട്രഷറർ വി.കെ. ജയൻ, രാജേഷ് കായണ്ണ, എസ്.എൽ.കിഷോർ കുമാർ, രാജേഷ് കുമാർ.എം.കെ, പ്രജീഷ് കിനാലൂർ,, തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |