ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതിയതായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ നാൽപ്പതോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കുടുംബശ്രീ ഫണ്ടിൽ നിന്ന് അനുവദിച്ച 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂം നിർമിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |