SignIn
Kerala Kaumudi Online
Thursday, 25 April 2024 9.40 PM IST

അക്ഷരപ്രയാണവും പൂമരവുമൊരുക്കി വായനപ്പച്ച

vay

നെയ്യാറ്റിൻകര : വായനാഘോഷങ്ങളുടെ ഭാഗമായി നെയ്യാർ വരമൊഴിയുടെ നേതൃത്വത്തിൽ ബാലചിത്രകാരനായ വചൻ ഗോപാൽ നയിച്ച അക്ഷരപ്രയാണത്തോടെ വായനപ്പച്ച സംഘടിപ്പിച്ചു. കുട്ടികളും വിശിഷ്ട വ്യക്തികളും സ്വദേശാഭിമാനി പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.നഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ.അജിത,ഡോ.എം.എ. സാദത്ത്,മുൻ കൗൺസിലർ രാജേഷ്, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, രചന വേലപ്പൻനായർ, കവി ഉദയൻ കൊക്കോട്,ചിത്രകാരൻ കെ.എസ് വിജയകുമാർ,അഡ്വ.തലയൽ എന്നിവർ പങ്കെടുത്തു.വായനാ സന്ദേശ വാക്യങ്ങൾ,വായനയുടെ മഹത്വം ഓർമ്മിപ്പിക്കുന്ന ചിത്രം,ദീപശിഖ എന്നിവയുമായി സ്വദേശാഭിമാനി പാർക്കിൽ നിന്നും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് വളപ്പിലെ സുഗത സ്മൃതി തണലിടത്തിൽ കാൽനടയായി എത്തിച്ചേർന്ന കൂട്ടായ്മയിൽ നിന്ന് നഗരസഭ ചെയർമാൻ അക്ഷരാഗ്നി ഏറ്റുവാങ്ങി സുഗത സ്മൃതിയിൽ സ്ഥാപിച്ചു. പൂമരം പരിപാടിയിൽ കവി ഹരി ചാരുത രചിച്ച പി.എൻ. പണിക്കർ സ്മരണാഗാനം ഗായിക ആർച്ച സുഭാഷ് ആലപിച്ചു. മണലെഴുത്ത് പരിപാടി കവി ഉദയൻ കൊക്കോടും വായനക്കൂട്ടിലേക്ക് പുസ്തകം നിക്ഷേപിക്കൽ രചന വേലപ്പൻനായരും ഉദ്ഘാടനം ചെയ്തു. വിനോദ് വൈശാഖിക്ക് നെയ്യാർ വരമൊഴിയുടെ സൗഹൃദോപഹാരം വേലപ്പൻനായർ സമ്മാനിച്ചു. നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷ് വായന സന്ദേശം നൽകി. കവി ഡോ. ബിജു ബാലകൃഷ്ണൻ, കാർട്ടൂണിസ്റ്റ് ഹരി ചാരുത, ജനപഥം എഡിറ്റർ സതികുമാർ, അദ്ധ്യാപിക ഷൈലജ, നെയ്യാർ വരമൊഴി ചെയർമാൻ അജയൻ അരുവിപ്പുറം, സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം സെക്രട്ടറി എ.വി സജിലാൽനായർ, മാദ്ധ്യമപ്രവർത്തകൻ മരുതത്തൂർ പ്രദീപ്, ഒഡേസ സുരേഷ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.