തോപ്പുംപടി ഔവർ ലേഡിസ് സ്കൂളിന്റെ നേതൃത്വത്തിലെ ഹൗസ് ചലഞ്ച് പദ്ധതിയിലെ 166ാം വീടിന്റെ ശിലാസ്ഥാപനം ഡി.സി.പി വി. യു. കുര്യാക്കോസ് നിർവഹിച്ചു. മട്ടാഞ്ചേരി ഡിവിഷൻ പരിധിയിലെ ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണ് വീടിന്റെ നിർമ്മാണം നടത്തുന്നത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമ്മീഷണർ വി.ജി.രവിന്ദ്രനാഥ്, ഷീബ ഡുറോം, ഷൈല തദേവൂസ്, അസി. തഹസിൽദാർ ജോസഫ് ഹെർട്ടിസ്, തോപ്പുംപടി പൊലീസ് എസ്.എച്ച്.ഒ മാർട്ടിൻ, എസ്.ഐ.സിംഗ്, അദ്ധ്യാപക പ്രതിനിധികളായ ലില്ലി പോൾ, പി. ജി. ഷെറിജ, അശ്വതി, സുമീത് ജോസഫ്, ടി .എം. റിഫാസ്, ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു.