തിരുവല്ല: സഹകാർ ഭാരതി നെടുമ്പ്രം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മണിപ്പുഴ അമ്പാടി പുരുഷ സ്വയംസഹായ സംഘത്തിന്റെയും ഐകെയർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ മണിപ്പുഴ ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9ന് സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ് ജി. അനിൽ ഉദ്ഘാടനം ചെയ്യും. സഹകാർ ഭാരതീ നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ കെ.ആർ.പിള്ള അദ്ധ്യക്ഷനാകും. ഇതുകൂടാതെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും നൽകും. രജിട്രേഷന് ഫോൺ: 9847813703.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |