പത്തനംതിട്ട: എ.കെ.ജി സെന്ററിനുനേരെ വ്യാഴാഴ്ച അർദ്ധരാത്രി നടന്ന ബോംബാക്രമണത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ തെരുവുകളിലിറങ്ങി.
പത്തനംതിട്ട ഏരിയ കമ്മിറ്റി നഗരത്തിൽ പ്രകടനവും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം എൻ.സജികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ് അദ്ധ്യക്ഷനായി. എം.വി.സഞ്ജു, പി.കെ.അനീഷ്, എം.ജെ.രവി, അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു.
കോന്നിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷനായി. സംഗേഷ് ജി. നായർ, വി.മുരളീധരൻ, കെ.ആർ.ജയൻ, തുളസിമണിയമ്മ, എം.അനീഷ് കുമാർ, ടി.രാജേഷ് കുമാർ, ജിജോ മോഡി, കെ.എസ്. സുരേശൻ എന്നിവർ സംസാരിച്ചു.
കോഴഞ്ചേരിയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ അദ്ധ്യക്ഷനായി. ആർ. അജയകുമാർ, പി.ബി.സതീഷ് കുമാർ, കെ.എം.ഗോപി, അനിതാ കുറുപ്പ്, ടി. പ്രദീപ്കുമാർ, പി.കെ.സത്യവ്രതൻ, ജി.വിജയൻ, വി.പ്രസാദ്, ജേക്കബ് തര്യൻ, വി.കെ ബാബുരാജ്, കെ.ബാബുരാജ്, ബി.എസ് അനീഷ് മോൻ, ആർ.ഡോണി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ബിജിലി പി ഈശോ സ്വാഗതം പറഞ്ഞു.
പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷനായി. പി.ആർ.പ്രമോദ്, ജോബി ടി. ഈശോ, രാധാ പ്രസന്നൻ, പ്രവീൺ പ്രസാദ്, കെ.കെ.മോഹനൻ, റോബിൻ കെ. തോമസ്, കെ.എസ്.ഗോപി എന്നിവർ സംസാരിച്ചു. കെ.ജി.മുരളീധരൻ സ്വാഗതവും ടി.കെ.സജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |