കൊച്ചി: ഹോട്ടലുകൾക്കും വ്യാവസായിക ആവശ്യത്തിന് എൽ.പി.ജി ഉപയോഗിക്കുന്നവർക്കും ആശ്വാസം പകർന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെ വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 188 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 2,035.5 രൂപയായി. കോഴിക്കോട്ട് 2,064.5, തിരുവനന്തപുരത്ത് 2,054.5 എന്നിങ്ങനെയാണ് വില. വീട്ടാവശ്യത്തിനുള്ള (14.2 കിലോഗ്രാം) സിലിണ്ടർ വിലയിൽ മാറ്റമില്ല. ജൂൺ ഒന്നിനും വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |