SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.44 PM IST

തണ്ണീർത്തട നിയമം: ആർ.ഡി.ഒമാർക്ക് പരിശീലനം നൽകണം

highcourt

കൊച്ചി: നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ആർ.ഡി.ഒമാർക്ക് സർക്കാർ പരിശീലനം നൽകണമെന്ന് ഹൈക്കോടതി. ഈ നിയമത്തെയും ബന്ധപ്പെട്ട കോടതി വിധികളെയും കുറിച്ച് ഇവർക്ക് വേണ്ടത്ര ധാരണയില്ലാത്തതുമൂലം കോടതികളിൽ തണ്ണീർത്തട കേസുകൾ വർദ്ധിച്ചു വരികയാണ്. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് സർക്കാർ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. ഭൂമി തരംമാറ്റുന്നതിനുള്ള അനുമതിക്കായി തലശേരി സ്വദേശി വാസു കല്ലായി നൽകിയ ഹർജിയിലാണ് ഉത്തരവ്.
അർദ്ധ ജുഡിഷ്യൽ അധികാരമുള്ള ആർ.ഡി.ഒമാർ നിയമ വ്യവസ്ഥകളും കോടതി വ്യാഖ്യാനങ്ങളും അറിയണം. നിയമബോധമില്ലാത്തതും കോടതി വിധികൾ ദുർവ്യാഖ്യാനം ചെയ്യുന്നതും ആർ.ഡി.ഒമാർ നിയമവിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനിടയാക്കും. ഇത്തരം തീരുമാനങ്ങളാണ് കേസായി കോടതിയിലെത്തുന്നത്.. ഹർജിക്കാരനെതിരായ ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കിയ കോടതി ഭൂമിയുടെ അടിസ്ഥാന നികുതി രജിസ്റ്ററിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകണമെന്നാവശ്യപ്പെട്ട് ഹർജി തീർപ്പാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.