SignIn
Kerala Kaumudi Online
Thursday, 25 April 2024 12.37 AM IST

കർഷകരുടെ കരംപിടിച്ച് വിള ഇൻഷ്വറൻസ്

ins

കൊല്ലം: കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് വിള ഇൻഷ്വറസ് വാരാചരണത്തിന് തുടക്കമായി. സംസ്ഥാനത്തെ മുഴുവൻ കർഷകരെയും പദ്ധതിയിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രചാരണം ഈയാഴ്ച നടക്കും.

പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവയിലൂടെയുള്ള നഷ്ടങ്ങൾക്ക് ഉത്പാദന ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. കൃഷി വകുപ്പിന്റെ പോർട്ടലിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. കർഷകർ ഓരോ വിളയുടെ ആരംഭത്തിലും നിശ്ചിത തുക പ്രീമിയം അടച്ച് ഇൻഷ്വർ ചെയ്യണം. ഒരു വർഷത്തേക്കും മൂന്ന് വർഷത്തേക്കും ഒരുമിച്ച് പ്രീമിയം അടയ്ക്കാം. കൃഷി നാശം ഉണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. ജില്ലയിൽ കർഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2020-21 വർഷത്തിൽ ഇൻഷ്വറൻസ് പദ്ധതിയിലൂടെ നഷ്ടപരിഹാരം നൽകാൻ 1,16,86,890 രൂപയാണ് നീക്കിവച്ചത്. ഇതിൽ 1,​16,85,425 രൂപ വിതരണം ചെയ്തു.

പ്രീമിയവും നഷ്ടപരിഹാരവും

 10 തെങ്ങ്: 7 വർഷം വരെ പ്രീമിയം ഒരു രൂപ

നഷ്ടപരിഹാരം: ആദ്യ 3 വർഷം വരെ തെങ്ങ് ഒന്നിന് 200 രൂപ, 3 മുതൽ 7 വർഷം വരെ 400 രൂപ

 10 കമുക്: 6 വർഷം വരെ പ്രീമിയം 1.50 രൂപ

നഷ്ടപരിഹാരം: 3 വർഷം വരെ ഒന്നിന് 50 രൂപ, 3 മുതൽ 7 വർഷം വരെ 80 രൂപ

 25 റബർ: 7 വർഷം വരെ ഒന്നിന് 1.50 രൂപ. 7 വർഷത്തിന് മുകളിൽ ടാപ്പിംഗ് ഉളളവയ്ക്ക് 3 രൂപ

നഷ്ടപരിഹാരം: 3 വർഷം വരെ. ഒന്നിന് 200 രൂപ. 3 മുതൽ 7 വർഷം വരെ 600 രൂപ, ടാപ്പിംഗ് ഉള്ളതിന് 1000 രൂപ

 5 കശുമാവ്: 3 വർഷം വരെ 4.50 രൂപ. കായ്ഫലം ഉള്ളതിന് ഒരു വർഷത്തേക്ക് 3 രൂപ

നഷ്ടപരി​ഹാരം: മൂന്നുവർഷം വരെ ഒരെണ്ണത്തിന് 100, കായ്ഫലം ഉള്ളതിന് 750 രൂപ

 കുരുമുളക് താങ്ങുമരം: 4 വർഷം വരെ 15 എണ്ണത്തിന് 7.50 രൂപ

നഷ്പരിഹാരം: ആദ്യ 2 വർഷം തണ്ട് ഒന്നിന് 50 രൂപ, 2 മുതൽ 4 വർഷം വരെ 100 രൂപ

 പച്ചക്കറി (മിനിമം 10 സെന്റ്): ഒരു സെന്റിന് 10 രൂപ

നഷ്ടപരിഹാരം: പന്തലില്ലാതെ ഹെക്ടർ ഒന്നിന് 25,000 രൂപ. പന്തലുള്ളതിന് 40,000 രൂപ

 വെറ്റില (മിനിമം ഒരു സെന്റ്): വിളവെടുപ്പ് ആരംഭിച്ച ശേഷം ഒരു വർഷത്തേക്ക് സെന്റിന് 7.50 രൂപ

നഷ്ടപരിഹാരം: സെന്റ് ഒന്നിന് 1000 രൂപ

 നെല്ല് (മിനിമം. 25 സെന്റ്): നട്ട് അല്ലെങ്കിൽ വിതച്ച് 15 മുതൽ 45 ദിവസം വരെ 25 രൂപ

നഷ്ടപരിഹാരം: 45 ദിവസത്തിനകം. ഹെക്ടറിന് 15,000 രൂപ. 45 ദിവസത്തിന് മുകളിൽ 35,000 രൂപ (നെല്ലിന്റെ കീടബാധ കൃഷി ഭവനിൽ അറിയിച്ച് പ്രതിരോധ നടപടി എടുത്താൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ)

 ഏത്തവാഴ (മിനിമം10) ഒരു മാസം മുതൽ 3 മാസം വരെ വാഴ ഒന്നിന്. 3 രൂപ

നഷ്ടപരിഹാരം: കുലയ്ക്കാത്തതിന് 150 രൂപ. കുലച്ചതിന് 200 രൂപ

2022-23ൽ രജിസ്റ്റർ ചെയ്തവർ ​- 422

ലഭിച്ച പ്രീമിയം തുക - ₹ 3,82,359

രജിസ്റ്റർ ചെയ്യാൻ

വെബ് പോർട്ടൽ: www.aims.kerala.gov.in

ആവശ്യമായ രേഖകൾ: കരമടച്ച രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.